സർ മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം; മുളിയാറിൽ അനീസ മൻസൂർ മല്ലത്ത് പ്രമേയാവതരണത്തിന് നോട്ടീസ് നൽകി

  • Post category:local news
  • Reading time:1 min read
You are currently viewing സർ മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം; മുളിയാറിൽ അനീസ മൻസൂർ മല്ലത്ത്  പ്രമേയാവതരണത്തിന് നോട്ടീസ് നൽകി

മുളിയാർ/ കാസര്‍കോട്: മുളിയാർ ഗ്രാമ പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും
ജനപ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും സർ, മാഡം വിളികൾ വിലക്കപ്പെടണമെന്നും,പകരം ജന പ്രതിനിധികളെയും, ജീവനക്കാരെയും പ്രായം പരിഗണിച്ച് പേരിലോ, സ്ഥാന പേരിലോ അഭിസംബോധന ചെയ്യുന്നതിന് തീരുമാന മുണ്ടാകണമെന്നും, പൊതുജനങ്ങൾ അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം എന്നും,അപേക്ഷകൻ എന്നതിന് പകരം ഗുണഭോക്താവ്/ഉപഭോക്താവ് എന്നും
അപേക്ഷിക്കുന്നു എന്നതിനു പകരം അവകാശപ്പെടുന്നു, താൽപര്യപ്പെടുന്നു എന്നുമുള്ള പദങ്ങളും ഉപയോഗിക്കുന്നതിന് നിലവിലുള്ള പദവും, രീതിയും പുന:പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് പ്രമേയ അവതരണത്തിന് പ്രസിഡണ്ട് പി.വി. മിനിക്ക് നോട്ടീസ് നൽകി.

ജനാധിപത്യത്തിന്‍റെ ശ്രേഷ്ഠമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തുന്ന ജനകീയ സംവിധാനമുള്ള നാടാണ് നമ്മുടേത്. സ്വാതന്ത്ര്യം നേടി 75 ആണ്ടുകൾ പിന്നിട്ടിട്ടും,തീർത്തും ഒഴിവാക്കപ്പെടേണ്ട കൊളോണിയൽ വാഴ്ചക്കാലത്തെ
ചില പദപ്രയോഗങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്നുണ്ട്.

അതിൽപ്പെട്ട ചിലതാണ് സാർ, മാഡം വിളികൾ. മുളിയാർപഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും കാലേചിതമായ ചില മാറ്റങ്ങൾക്ക് എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമ മുണ്ടെങ്കിൽ സാധ്യമാകുമെന്ന പ്രതീക്ഷയാണ് ഈ ഒരു പ്രമേയം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.


ജനപ്രതിനിധികളായ എ.ജനാർദ്ധനനൻ, റൈസറാഷിദ്, എസ്.എം.മുഹമ്മദ് കുഞ്ഞി, അഡ്വ. ജുനൈദ്, അനന്യ എന്നിവര്‍ സംബന്ധിച്ചു.

0Shares