മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തിയോ; സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അനശ്വര രാജൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ  പ്ലാസ്റ്റിക് സർജറി  നടത്തിയോ; സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അനശ്വര രാജൻ

ബോളിവുഡ് നടൻ ജോൺ എബ്രഹാം നിർമ്മിക്കുന്ന മൈക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലയാളി നടി അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചടങ്ങിൽ ചുവന്ന വസ്ത്രത്തിൽ ഗ്ലാമറസായിട്ടാണ് താരം എത്തിയത്.

അനശ്വരയുടെ പെട്ടെന്നുള്ള രൂപമാറ്റം കാണികളെ അമ്പരപ്പിച്ചു. നടിയുടെ രൂപമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നു. മുഖസൗന്ദര്യം വർധിപ്പിക്കാൻ താരം പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിലെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അനശ്വര ഇപ്പോള്‍.

വാര്‍ത്തകള്‍ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. താന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത് എന്ന് അറിയില്ല. മുടി മാത്രമാണ് മുറിച്ചത്. പിന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇറക്കുന്നവരോട് ഒന്നും പറയാനില്ല എന്നാണ് അനശ്വര വ്യക്തമാക്കുന്നത്. നേരത്തെ ഷോര്‍ട്‌സ് ഇട്ടതിൻ്റെ പേരില്‍ താരം കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. അതേസമയം, സൂപ്പര്‍ ശരണ്യ എന്ന ചിത്രമാണ് അനശ്വരയുടെതായി റിലീസിന് ഒരുങ്ങുന്നത്.

0Shares