ദി ക്വസ്റ്റ് ഫോർ ദി ബെസ്റ്റ്: ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ പുതുമയാർന്ന ഒരു റിയാലിറ്റി ഷോ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ദി ക്വസ്റ്റ് ഫോർ ദി ബെസ്റ്റ്: ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ പുതുമയാർന്ന ഒരു റിയാലിറ്റി ഷോ

കൊച്ചി : കേരള നവമാധ്യമ ചരിത്രത്തിലാദ്യമായി യൂട്യൂബിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്താൻ ഒരുങ്ങുകയാണ്, ദി ക്വസ്റ്റ് ഫോർ ദി ബെസ്റ്റ് എന്ന ടാലന്റ് ഹണ്ട് ഷോ. കാലത്തിന്‍റെ മാറ്റമനുസരിച്ച് കലയെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ഉള്ള ഉദ്യമമാണ് ഈ പരിപാടി. ഈ കൊറോണ കാലത്ത് ഒരു മഹാമാരിക്കെതിരെ പോരാടുമ്പോഴും വെറുതെ സമയം പാഴാക്കി കളയാതെ ഒരു നവ മാറ്റത്തിന് തുടക്കം കുറിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും, ടീം അറൈസിങിന്‍റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരിപാടി വെറും ഒരു ടാലന്റ് ഹണ്ട് ഷോ എന്നതിനപ്പുറം കലയെയും പ്രകൃതി ബോധത്തെയും ഒത്തൊരുമിപ്പിച്ച് ഒരു പുതു തരംഗത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ബോബി ഫാൻസ്സിന്‍റെ സഹകരത്തോടെ നടക്കുന്ന ഈ പരിപാടിയിൽ 16 മുതൽ 30 വയസ്സു വരെയുള്ള ഏതൊരു മലയാളിക്കും മത്സരിക്കാവുന്നതാണ്.

50 എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന ഈ പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ കൊറോണ കാലത്ത് സ്വന്തം ജീവിതം മറന്ന് സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:+91 75940 57594.

0Shares