
ഐശ്വര്യ റായിയെയും തൃഷയെയും ഒരാള്‍്ക്കും ഇഷ്ടമില്ലാതില്ല. അപ്പോള്‍ രണ്ടു പേരും കൂടി ഒരു ഫ്രെയിമില്‍ വ്ന്നാല്‍ എന്താകും കഥ. ഇന്റര്‍നെറ്റില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം വൈറലായി കഴിഞ്ഞു. ആരാധകര്‍ ചിത്രം ഏറ്റെടുത്തെന്ന് തന്നെ പറയാം.
മണിരത്‌നത്തിൻ്റെ പൊന്നിയില്‍ സെല്‍വൻ്റെ സൈറ്റില്‍ നിന്ന് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിലും മികച്ചതാകാന്‍ കഴിയില്ല, കഴിയുമോ ആഷ് എന്ന കുറിപ്പോടെയാണ് ഇഷ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ തൃഷ, നടിക്കൊപ്പം ജോലി ചെയ്ത അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു: ‘ഐഷ് മാഡം, ഭാഗ്യവശാല്‍ എൻ്റെ ഷൂട്ടിംഗിൻ്റെ ആദ്യ ദിവസം തന്നെ അവരെ കാണാനും ഇടപഴകാനും സാധിച്ചു. അവര്‍ അകത്തും പുറത്തും സുന്ദരിയാണ്. ഞാന്‍ അത് പറയേണ്ട ആവശ്യമില്ല. സിനിമയില്‍ വിരുദ്ധ സ്വഭാവമുള്ള ക്യാരക്ടറാണ്. പക്ഷേ, സെറ്റില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു.

ഈ മാസം ആദ്യം പൊന്നിയിന്‍ സെല്‍വൻ്റെ ഗ്രാന്‍ഡ് ട്രെയിലറിലും മ്യൂസിക് ലോഞ്ചിലും തൃഷ പങ്കെടുത്തിരുന്നു. ഒരു ചിത്രത്തില്‍ തൃഷ ഐശ്വര്യയെ കെട്ടിപ്പിടിക്കുന്നതായിരുന്നു മറ്റൊരു ഫ്രെയിമില്‍ രണ്ട് താരങ്ങളും വേദി പങ്കിടുന്ന ചിത്രമാണ്.
