അമ്മ – സി.സി.എല്‍ വിവാദം വലിയൊരു ഭയങ്കര സംഭവമായി കാണുന്നില്ല: ഉണ്ണി മുകുന്ദന്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing അമ്മ – സി.സി.എല്‍ വിവാദം വലിയൊരു ഭയങ്കര സംഭവമായി കാണുന്നില്ല: ഉണ്ണി മുകുന്ദന്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഒരിടവേളയ്ക്ക് ശേഷം ഇക്കുറിയാണ് കേരള സ്‌ട്രൈക്കേഴ്‌സ് പങ്കെടുക്കുന്നത്. ടീമിൻ്റെ പ്രതീക്ഷകളെക്കുറിച്ചും. വിവാദങ്ങളെക്കുറിച്ചും പ്രതികരിക്കുകയാണ് ടീമിലെ പ്രധാന അംഗമായ ഉണ്ണി മുകുന്ദന്‍. തെലുങ്ക് വാരിയേര്‍സുമായുള്ള സി.സി.എല്ലിലെ കേരള സ്‌ട്രൈക്കേഴ്‌സിൻ്റെ ആദ്യ മത്സരത്തില്‍ ടീമിനെ നയിച്ചതും ഉണ്ണി മുകുന്ദനായിരുന്നു.

സി.സി.എല്ലിലെ കേരള സ്‌ട്രൈക്കേഴ്‌സ് പ്രകടനത്തെക്കുറിച്ചും, അമ്മ വിവാദത്തെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. അമ്മ – സി.സി.എല്‍ വിവാദം വലിയൊരു ഭയങ്കര സംഭവമായി കാണുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. എല്ലാവരും കളിയോട് ഇഷ്ടമുള്ളതിനാലാണ് മത്സരിക്കുന്നത് എന്ന് താരം പറഞ്ഞു. അതേ സമയം രണ്ട് കളികള്‍ അടുപ്പിച്ച് തോല്‍വി അറിഞ്ഞതില്‍ വളരെ ഗൗരവമായ വിലയിരുത്തലാണ് ഉണ്ണി നടത്തിയത്.
സി.സി.എല്ലില്‍ മത്സരിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സിന് വലിയൊരു ഫാന്‍ ബേസ് കേരളത്തിലുണ്ട്. ആദ്യത്തെ രണ്ട് കളി തോറ്റപ്പോള്‍ തന്നെ അതിന്റെ ഒരു വ്യാപ്തി മനസിലായി.

അടിസ്ഥാനപരമായി അത് ഈ ടീമിനോടുള്ള ഇഷ്ടമാണ്. ഞാന്‍ അടക്കം ഈ ടീമില്‍ വന്നു പോകുന്ന താരങ്ങളാണ്. ഞാന്‍ ഇപ്പോള്‍ ടീമിൻ്റെ പ്രശ്‌നമായി മനസിലാക്കുന്നത് സി.സി.എല്ലിൻ്റെ പുതിയ ഫോര്‍മാറ്റാണ്. മികച്ച കളിക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഇറക്കാന്‍ നമ്മുടെ ടീമിന് സാധിച്ചിട്ടില്ല. ഒരു വര്‍ഷം മുഴുവന്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ അല്ലല്ലോ താരങ്ങള്‍ അതിനാല്‍ അവരെ ചില സ്ഥലത്ത് തന്ത്രപരമായി ഇറക്കുമ്പോള്‍ അത് വിജയിക്കുന്നില്ല.- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

0Shares