കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന് അമിത് ഷാ; വാറണ്ടി കഴിഞ്ഞെന്ന് മോദി

  • Post category:national / news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന് അമിത് ഷാ; വാറണ്ടി കഴിഞ്ഞെന്ന് മോദി

കര്‍ണാടക തെരഞ്ഞെടുപ്പ് റാലിയിലെ അമിത് ഷായുടെ പ്രസംഗത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാകും എന്നായിരുന്നു അമിത് ഷായുടെ പ്രസംഗം.

അതേസമയം കോണ്‍ഗ്രസിനെതിരെ നരേന്ദ്രമോദി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് എന്നാല്‍ അഴിമതി ആണ് എന്നും ഒരു വാഗ്ദാനവും ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിൻ്റെത്, കോണ്‍ഗ്രസിൻ്റെ വാറണ്ടി കഴിഞ്ഞെന്നും മോദി പറഞ്ഞു. കര്‍ണ്ണാടകയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് വിമര്‍ശനം.

0Shares