
ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ സര്‍ക്കാര്‍ . ഭരണകൂടത്തിൻ്റെ അധികാര ദുര്‍വിനിയോഗമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിൻ്റെ പ്രതികരണം. അമേരിക്കയുടെ ദേശീയ സുരക്ഷാ നയം അതിരുകടക്കുന്നുവെന്നും മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യയെ അടിച്ചമര്‍ത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
യൂട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെയുള്ള സമൂഹികമാധ്യമ അക്കൗണ്ടുകളെല്ലാം ഏറെക്കാലമായി നിരോധിച്ചിട്ടുണ്ട്. ചൈന ആപ്പ് ഉപയോഗിച്ച് ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമോ എന്നതാണ് അമേരിക്കയുടെ പ്രധാന ഭയം. ടിക് ടോക് നിരോധിക്കുകയാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തിലൂടെയാണ് അമേരിക്ക വ്യക്തമാക്കിയത്.
രാജ്യത്ത് നിന്ന് ഈ ആപ്പ് മാറ്റാന്‍ 30 ദിവസം സമയമാണ് നല്‍കിയിരിക്കുന്നത്.അമേരിക്കയിലെ മൂന്നില്‍ രണ്ട് ശതമാനം ചെറുപ്പക്കാരും ടിക് ടോക് ആപ്പ് ഉപയോഗിക്കുന്നവരാണ്. രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങള്‍ക്കും ടിക് ടോക് ആപ്പ് മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാപാരം, ദേശീയ സുരക്ഷ, സാങ്കേതിക വിദ്യ,തായ്വാൻ എന്നീ വിഷയങ്ങളിലെല്ലാം ചൈനയും അമേരിക്കയും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ ചൈനയുടെ ബൈറ്റ് ആപ്പ് കമ്പനിയുടെ കീഴില്‍ വരുന്ന ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബൈറ്റ് കമ്പനിയുടെ കീഴില്‍ വികസിപ്പിച്ചെടുത്തതാണ് ടിക് ടോക്. 2020 ല്‍ ഇതിൻ്റെ ആസ്ഥാനം സിംഗപ്പൂരിലേയ്ക്ക് മാറ്റിയിരുന്നു.
