
പാലക്കുന്ന്/ കാസർകോട്: പൊരിവെയിലത്തും നാടിനും സമൂഹത്തിനും വേണ്ടി പുറത്തിറങ്ങി സേവനം ചെയ്യുന്ന വിവിധ ഗവണ്മെന്റ് വകുപ്പുകൾക്കും,വളണ്ടറി വിഭാഗത്തിനും കുടുംബശ്രീ യൂണിറ്റുകൾക്കും വിവിധ സേവന കൂട്ടായ്മക്കും ഫേസ് മാസ്ക് നൽകിക്കൊണ്ട് പാലക്കുന്ന് അംബിക കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സമൂഹത്തിന് മാതൃകയാവുകയാണ്.

ആദ്യഘട്ടത്തിൽ ബേക്കൽ പോലീസ്,മേൽപറമ്പ് പോലീസ് ,റോവർ സ്കൗട്ട്സ് എന്നിവർക്ക് നിരവധി മാസ്‌ക്കുകൾ കൈമാറി. രണ്ടാം ഘട്ടത്തിൽ 4 ഓളം കുടുംബശ്രീ യൂണിറ്റുകൾക്കും സേവനരംഗത്തുള്ള ചില കൂട്ടായ്മക്കും കൂടാതെ ജില്ലാ എക്‌സൈസ് വകുപ്പിനും കൈമാറി.
രണ്ടാം ഘട്ടത്തിലെ കൈമാറൽ ചടങ്ങ് കാസർകോട് എക്‌സൈസ് ഓഫീസിൽ വച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഷാഫി പാലക്കുന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വിനോദ് ബി നായർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോയ് ജോസഫ്,കോളേജ് പൂർവ്വ അധ്യാപകനും എക്‌സൈസ് ഓഫീസറും ആയ ബാബുകുമാർ ,സംഘടന ജനറൽ സെക്രട്ടറി അജിത് സി. കളനാട് എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായി.കാരുണ്യ സാസ്കാരിക കലാ വിദ്യാഭ്യാസ മേഖലകളിൽ എന്നും വ്യത്യസ്തമായ പ്രവർത്തനമാണ് ഈ കൂട്ടായ്മ നടത്തിവരുന്നത്.
