ഓപ്പറേഷൻ ക്ലീൻ കാസർകോട്; കാഞ്ഞങ്ങാട് നിന്നും 10 കോടി രൂപ വിലവരുന്ന ആമ്പർ ഗ്രീസ് പിടികൂടി; 3 പേർ അറസ്റ്റിൽ

  • Post category:local news
  • Reading time:1 min read
You are currently viewing ഓപ്പറേഷൻ ക്ലീൻ കാസർകോട്;  കാഞ്ഞങ്ങാട് നിന്നും 10 കോടി രൂപ വിലവരുന്ന ആമ്പർ ഗ്രീസ് പിടികൂടി; 3 പേർ അറസ്റ്റിൽ

കാസർകോട്: ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായി ഡി.സി.ആർ.ബി ഡി. വൈ. എസ്. പി അബ്ദുൽ റഹിം, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി. കെ. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ മൂന്നുപേരിൽ നിന്നായി 10 കോടി രൂപ വിലവരുന്ന ആമ്പർ ഗ്രീസ് ( തിമിംഗല വിസർജ്യം) പിടികൂടി.

കാഞ്ഞങ്ങാട് ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽ നടന്ന റെയ്‌ഡിൽ ഇതുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശികളായ നിഷാന്ത്. കെ. വി, സിദ്ദിഖ് മാടമ്പില്ലത്തു, കോട്ടോടി സ്വദേശി ദിവാകരൻ. പി . എന്നിവരാണ് പിടിയിലായത്. പോലീസ് സംഘത്തിൽ സ്‌ക്വാഡ് അംഗങ്ങൾ ആയ രാജേഷ് മാണിയാട്ട്, ശിവകുമാർ, ഓസ്റ്റിൻ തമ്പി, ഷജീഷ്, ഹരീഷ് എന്നിവർ ഉണ്ടായിരുന്നു.

0Shares