
മികവുറ്റ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിനോടൊപ്പം തന്നെ ആത്മീയതക്കും യോഗക്കുമെല്ലാം തൻ്റെ ജീവിതത്തിൽ സിനിമയോളം തന്നെ പ്രാധാന്യം നൽകുന്ന താരമാണ് നടി അമല പോൾ. ഷൂട്ടിങ്ങ് ഇടവേളകളിൽ യോഗക്കും ആത്മീയതക്കും താരം സമയം കണ്ടെത്താറുണ്ട്.

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതമാണ് അമലയുടെ പുതിയ മലയാള ചലച്ചിത്രം. നടി പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ടാണ് നടി പങ്ക് വെച്ചിരിക്കുന്നത്. ലോകം മാറി, നിയമങ്ങളും മാറി.. പ്രകാശം നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കുവാൻ ശ്രമിക്കാമെന്നാണ് നടി ആഹ്വാനം ചെയ്‌തിരിക്കുന്നത്.
