ട്രാഫിക് നിയമം തെറ്റിച്ച അല്ലു അർജുന് പിഴ ചുമത്തി പൊലീസ്

  • Post category:entertainment
  • Reading time:1 min read
You are currently viewing ട്രാഫിക് നിയമം തെറ്റിച്ച അല്ലു അർജുന് പിഴ ചുമത്തി പൊലീസ്

ട്രാഫിക് നിയമം തെറ്റിച്ചതിന് അല്ലു അർജുന് ഹൈദരാബാദ് പോലീസ് പിഴയിട്ടുവെന്ന് റിപ്പോർട്ടുകൾ. താരത്തിൻ്റെ എസ്യുവിയിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ. 2012 സുപ്രീം കോടതി വിധിപ്രകാരം വാഹനങ്ങളിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നതിൽ വിലക്കുണ്ട്.

ഹൈദരാബാദ് നഗരത്തിൽ തിരക്കേറിയ ഒരു ഭാഗത്ത് വച്ചാണ് പോലീസ് കാറിൻ്റെ ഗ്ലാസ് ശ്രദ്ധിക്കുന്നത്. 700 രൂപ പിഴയൊടുക്കി ഗ്ലാസിൽ മാറ്റം വരുത്തണമെന്ന് താരത്തോട് ആവശ്യപ്പെട്ടുവെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്തു.സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ടാംഭാഗത്തിൻ്റെ ചിത്രീകരണത്തിരക്കിലാണ് അല്ലു അർജുനിപ്പോൾ. ആദ്യഭാഗം ഇന്ത്യയൊട്ടാകെ വിജയം നേടിയ ചിത്രമാണ്.

0Shares