രണ്ട് ദിവസം കൊണ്ട് 116 കോടി രൂപയുടെ കളക്ഷനുമായി അല്ലു അർജുൻ- ഫഹദ് ചിത്രം പുഷ്പ

  • Post category:entertainment
  • Reading time:1 min read
You are currently viewing രണ്ട് ദിവസം കൊണ്ട് 116 കോടി രൂപയുടെ കളക്ഷനുമായി അല്ലു അർജുൻ- ഫഹദ് ചിത്രം പുഷ്പ

റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 116 കോടി രൂപയുടെ കളക്ഷനുമായി അല്ലു അർജുൻ ചിത്രം പുഷ്പ. ചിത്രത്തിൻ്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിൻ്റെ കളക്ഷൻ പുറത്തുവിട്ടത്. റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസർ എന്ന റെക്കോർഡ് പുഷ്പ നേടിയിരുന്നു.

ഈ വർഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡർമാന്റേയും റെക്കോർഡ് തകർത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. ലോകമാകമാനം വമ്പൻ ഹൈപ്പുമായെത്തിയ ‘സ്‌പൈഡർമാൻ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെർഫോമൻസാണ് പുഷ്പ തിയേറ്ററുകളിൽ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിൻ്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

0Shares