തിഹാര്‍ ജയിലില്‍ തനിക്ക് ടി.വി അനുവദിക്കണം; ജയില്‍ അധികൃതരോട് ആവശ്യവുമായി ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍

  • Post category:sports
  • Reading time:1 min read
You are currently viewing തിഹാര്‍ ജയിലില്‍ തനിക്ക് ടി.വി അനുവദിക്കണം; ജയില്‍ അധികൃതരോട് ആവശ്യവുമായി ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍

ജയിലില്‍ ടി.വി അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് അയച്ച് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍. ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെ കുറിച്ചറിയാന്‍ ടി.വി ആവശ്യമാണെന്നും കത്തില്‍ സുശീല്‍ എഴുതി. യുവ ഗുസ്തി താരം സാഗര്‍ ധാന്‍കറിനെ കൊലപ്പെടുത്തിയ കേസിലാണ്സുശീല്‍ കുമാര്‍ ജയിലിലായത്.

സാഗറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ ഒമ്പത് വരെ സുശീലിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്. മേയ് 23നാണ് മുഖ്യപ്രതിയായ സുശീലിനെയും കൂട്ടാളി അജയ് ഭക്കര്‍വാലയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഛത്രസാല്‍ സ്‌റ്റേഡിയം പരിസരത്ത് വെച്ചാണ് സുശീലും കൂട്ടാളികളും സാഗറിനെയും രണ്ട് കൂട്ടുകാരെയും മര്‍ദിച്ചത്. മേയ് നാലിനായിരുന്നു സംഭവം.

0Shares