
കാസർകോട്: സംസ്ഥാന അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞടുക്കപ്പെട്ട കാസർകോട് തളങ്കര സ്വദേശി ഫർഹാൻ ഫിറോസിനെ അലയൻസ് ക്ലബ്ബ് ഇൻറർനാഷണൽ കാസർകോട് അനുമോദനം നൽകി.
ജില്ലയിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗങളിൽ നിറസാന്നിധ്യവും ജില്ലാ ബാഡ്മിൻ്റൺ അസോസിയേഷൻ ട്രഷററുമായ അഷ്റഫ് പി. ബി ചന്ദ്രഗിരി ജംഗ്ഷനിലുള്ള ഓഫിസ് പരസത്ത് വെച്ച് ഫർഹാൻ അനുമോദിച്ചു.

പ്രസ്തുത ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് എസ്. റഫിഖ് അധ്യക്ഷത വഹിച്ചു. ക്ലബ്അഡ്വസറി ബോർഡ് അംഗം ഷാഫി നെല്ലിക്കുന്ന് ,ക്ലബ്ബ് ട്രഷറർ സമിർ ആമസോണിക്സ്, അൻവർ കെ. ജി, ഷംസിർ തുടങ്ങിയവർ സംസാരിച്ചു. സിറാജ് പിക് സോ സ്വാഗതവും നൗഷാദ് ബായിക്കര നന്ദിയും പറഞ്ഞു.
