എല്ലാ മതവിശ്വാസികളെയും ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിപ്പിക്കണം: വെള്ളാപ്പള്ളി നടേശൻ

  • Post category:Kerala
  • Reading time:1 min read
You are currently viewing എല്ലാ മതവിശ്വാസികളെയും ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിപ്പിക്കണം: വെള്ളാപ്പള്ളി  നടേശൻ

ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും ജാതി-മത വ്യത്യാസമില്ലാതെ പ്രവേശിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡുകളില്‍ വലിയ തോതില്‍ അയിത്തവും ക്ഷേത്രങ്ങളില്‍ ഇപ്പോഴും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് അയിത്താചരണം ശക്തമായി നിലനില്‍ക്കുന്നത്. പിന്നോക്കക്കാര്‍ക്ക് പൂജാരിമാരാകാന്‍ കഴിയാത്ത അവസ്ഥയാണ്. ഊട്ടുപുരകളിലേക്കാണ് അവരെ നിയമിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലടക്കം എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്നും വെള്ളാപ്പള്ളി അറിയിച്ചു. ക്ഷേത്രങ്ങളില്‍ ഷര്‍ട്ടൂരി പ്രവേശിക്കുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചു.

0Shares