
കേരള മുസ്‌ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റി എർമാളം നടത്തി വരുന്ന അജ്മീര്‍ ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും ആത്മീയ മജ്‌ലിസുകളും എര്‍മാളം താജുല്‍ ഉലമ നഗറില്‍ മാര്‍ച്ച് 2 മുതല്‍ 5 വരെ നടക്കും.
മതപ്രഭാഷണം, ശാദുലി റാത്തീബ്, മദനിയം ആത്മീയ മജ്‌ലിസ്, സമാപനം സംഗമം, ദിക്ര്‍ ദുആ ആത്മീയ മജ്‌ലിസ്, തബറുക്ക് വിതരണം എന്നിങ്ങിനെ വിവിധ സെഷനുകളിലായാണ് പരിപാടികള്‍ നടക്കുന്നത്. മത-സാമൂഹിക-സാംസ്‌കാരിക പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും.

സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി അല്‍ ഐദറൂസി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് യഹ് യാല്‍ ബുഖാരി മടവൂര്‍ കോട്ട, സയ്യിദ് സൈനുല്‍ ആബി ദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം, അബ്ദുല്‍ ല ത്തീഫ് സഖാഫി കാന്തപുരം, സിദ്ദിഖ് മഹ്മൂദ് സഖാഫി വിളയില്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലംപാടി, ഹാജി കെ. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ മലപ്പുറം, ജഹ്ഫര്‍ സഅദി മാര തുടങ്ങിയ നേതാക്കള്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
