എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഒരു കഥ; പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി

  • Post category:entertainment
  • Reading time:1 min read
You are currently viewing എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഒരു കഥ; പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി

മായാനദിക്ക് ശേഷം ടൊവിനോയോടൊപ്പം ഒന്നിക്കുന്ന ചിത്രമായ ‘കാണെക്കാണെ’യാണ് ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രങ്ങളില്‍ ഒന്ന്. ഉയരെയുടെ സംവിധായകനായ മനു അശോകന്റേണ് ഈ സിനിമ. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ഹൊറര്‍ ചിത്രമായ ‘കുമാരി’യാണ് ഐശ്വര്യയുടെ വരാനിരിക്കുന്ന അടുത്ത ചിത്രം. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. ‘എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഒരു കഥ… കഥപറച്ചിലിന്‍റെ ആദ്യകാല ഓര്‍മ്മകളിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന ഒരു കഥ…’ എന്ന കുറിപ്പോടെയാണ് താരം മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

മറ്റൊരു ചിത്രമായ ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് ഐശ്വര്യയെത്തുന്നത്. മുഴുനീള കോമഡി ചിത്രമാണെന്നാണ് അര്‍ച്ചന 31 നോട്ട് ഔട്ട് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയെ കുറിച്ച് പറയുന്നത്.

0Shares