ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ഇടം നേടിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നവാഗത സംവിധായിക ഐഷ സുൽത്താനയുടെ അരങ്ങേറ്റ ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് കൈരളി തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കും. ഇന്‍റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 16 മുതൽ 18 വരെയാണ് ചലച്ചിത്ര മേള. പൂർണ്ണമായും ഇന്ത്യയിലെ ലക്ഷദ്വീപിൽ ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണ് ഫ്ലഷ്. ഫ്ലഷ് കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ്. സമുദ്രജീവികളുടെ പെരുമാറ്റം കരയിലെ മനുഷ്യരുടേതിന് സമാനമാണെന്ന കണ്ടെത്തൽ. ഈ ചിത്രത്തിൽ, പ്രകൃതിയോട് താരതമ്യപ്പെടുത്തുന്ന രീതിയിലാണ് സ്ത്രീകളെ ചിത്രീകരിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യ ചെയ്യണം എന്ന ചിന്ത മനസ്സിൽ സൂക്ഷിക്കുന്ന പെൺകുട്ടികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് സംവിധായിക ഐഷ സുൽത്താന പറയുന്നു. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കുന്ന ചെറിയ ചിത്രമാണിത്. മുംബൈ മോഡൽ ഡിംപിൾ പോളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’; ട്രെയ്‌ലർ പുറത്ത്
- Post published:15/07/2022
- Post category:entertainment
- Reading time:1 min read