പ്രവാസികള്‍ കേരളത്തിലേക്ക്; എയര്‍ ഇന്ത്യയുടെ 26 വിമാനങ്ങള്‍ സജ്ജം; പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പ്രവാസികള്‍ കേരളത്തിലേക്ക്; എയര്‍ ഇന്ത്യയുടെ 26 വിമാനങ്ങള്‍ സജ്ജം; പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

കേരളത്തിലേക്ക് പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ശനിയാഴ്ച മുതല്‍ 23 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 26 വിമാനങ്ങള്‍ സജ്ജം. പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച ആറ് വിമാനങ്ങള്‍ ഉള്‍പ്പെടെ യു.എ.ഇയില്‍ നിന്ന് മാത്രം കേരളത്തിലേക്ക് 12 വിമാനങ്ങള്‍ ഉണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതിയ ഷെഡ്യൂളിലെ 36 വിമാനങ്ങളില്‍ 34 എണ്ണവും ഗള്‍ഫ് നഗരങ്ങളില്‍ നിന്നാണ്. രണ്ടെണ്ണം മലേഷ്യയിലെ ക്വാലലംപൂരില്‍ നിന്ന്. നാളെ മുതലാണ് സര്‍വീസ് ആരംഭിക്കുക. യു.എ.ഇയില്‍ നിന്ന് ആറ് അധികസര്‍വിസുകളും, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പുതിയ വിമാനങ്ങളുമാണ് പുതിയ ഷെഡ്യൂളിലുള്ളത്.

നാളെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും. അബുദബിയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും വിമാനമുണ്ടാകും.

വിമാനങ്ങളുടെ പട്ടിക :

മെയ് 16ദുബൈ-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 01:00)
അബൂദബി-തിരുവനന്തപുരം (പുറപ്പെടല്‍ വൈകു. 05:00)
അബൂദബി- കോഴിക്കോട് (പുറപ്പെടല്‍ വൈകു. 06:00)
മെയ് 17ദുബൈ-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 12:15)
മസ്‌കത്ത്-തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 01:15)
അബൂദബി-കൊച്ചി (പുറപ്പെടല്‍ വൈകു. 03:15)
ദുബൈ- കണ്ണൂര്‍ (പുറപ്പെടല്‍ വൈകു. 03:30)
മെയ് 18അബൂദബി-കൊച്ചി (പുറപ്പെടല്‍ വൈകു. 03:15)
ദോഹ-കോഴിക്കോട് (പുറപ്പെടല്‍ വൈകു. 03:35)
മെയ് 19കുവൈത്ത്-കണ്ണൂര്‍ (പുറപ്പെടല്‍ ഉച്ചക്ക് 02:10)
ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍ വൈകു. 06:40)

മെയ് 20ദുബൈ-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 01:00)
കുവൈത്ത്-തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 01:45)
സലാല-കോഴിക്കോട് (പുറപ്പെടല്‍ വൈകു. 03:25)
മെയ് 21മസ്‌കത്ത് – കോഴിക്കോട് (പുറപ്പെടല്‍ ഉച്ചക്ക് 11:25)
ദോഹ-കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 02:05)
ദുബൈ-തിരുവനന്തപുരം (പുറപ്പെടല്‍ വൈകു. 03:00)
മെയ് 22ബഹ്‌റൈന്‍ – തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 01:35)
മസ്‌കത്ത് -കണ്ണൂര്‍ (പുറപ്പെടല്‍ ഉച്ചക്ക് 02:45)
ദുബൈ-കൊച്ചി (പുറപ്പെടല്‍ വൈകു. 03:15)
മെയ് 23ദുബൈ-തിരുവനന്തപുരം (പുറപ്പെടല്‍ വൈകു. 01:45)
മസ്‌കത്ത് -കൊച്ചി (പുറപ്പെടല്‍ ഉച്ചക്ക് 01:45)
അബൂദബി-കണ്ണൂര്‍ (പുറപ്പെടല്‍ ഉച്ചക്ക് 02:30)
ദുബൈ – കോഴിക്കോട് (പുറപ്പെടല്‍ ഉച്ചക്ക് 03:10)
മസ്‌കത്ത് – തിരുവനന്തപുരം (പുറപ്പെടല്‍ ഉച്ചക്ക് 03:45).

0Shares