എ.ഐ കാമറ വിവാദം: ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing എ.ഐ കാമറ വിവാദം: ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് കെല്‍ട്രോണിന് കരാര്‍ കൈമാറിയത്. സേഫ് കേരളക്കുളള ടെണ്ടര്‍ നടപടികള്‍ സി.ഡബ്ലിയു.സി മാനദണ്ഡ പ്രകാരമാണ് നടത്തിയത്. ഡേറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാര്‍ നല്‍കാവുന്നതാണ്. ഭാവിയില്‍ ഇത്തരം പദ്ധതികള്‍ക്ക് ഒരു ഉന്നത അധികാര സമിതി രൂപീകരിക്കും. കെല്‍ട്രോണിനെ സംരക്ഷിക്കുന്ന നടപടികള്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്ന് മന്ത്രി പറഞ്ഞു.

0Shares