കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്ന കാർഷിക വളം ഗുണ നിലവാരമുള്ളതാവണം: സ്വതന്ത്ര കർഷക സംഘം

  • Post category:local news
  • Reading time:1 min read
You are currently viewing കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്ന കാർഷിക വളം ഗുണ നിലവാരമുള്ളതാവണം: സ്വതന്ത്ര കർഷക സംഘം

ചെർക്കള/ കാസർകോട്: തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ പെടുത്തി കൃഷി ഭവൻ മുഖേന വിതരണം ചെയ്യുന്ന കാർഷിക വളങ്ങൾ ഗുണ നിലവാരമുള്ളതാവണമെന്ന് സ്വതന്ത്ര കർഷക സംഘം ചെങ്കള പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ എം.എസ്.മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ എ.കെ.ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി ചെരൂർ സ്വാഗതം പറഞ്ഞു.

കാർഷിക വികസന സമിതികളിൽ സ്വതന്ത്ര കർഷക സംഘം പ്രതിനിധികളെ ഉൾപെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സി.എ.അബ്ദുല്ല കുഞ്ഞി ഹാജി,ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട്,
മൂസ ബി ചെർക്കള, ഇ.അബൂബക്കർ ഹാജി, കെ.ബി.മുഹമ്മദ്‌ കുഞ്ഞി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ജലീൽ എരുതുങ്കടവ്, നാസർ ചായ്ന്റടി, ഹസ്സൻ നെക്കര, ഖാദർ ബദ്രിയ, ഇ.ആർ.ഹമീദ്, അബ്ബാസ് ബെവിഞ്ച, അബ്ദുൽ ഖാദർ ചെങ്കള, ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.

0Shares