അമേരിക്കയെ പരിഭ്രാന്തിയിലാക്കി വീണ്ടും ചൈനീസ് ‘ചാര’ ബലൂണ്‍’: ഇത്തവണ കണ്ടത് ലാറ്റിന്‍ അമേരിക്കയിൽ

  • Post category:international / news
  • Reading time:1 min read
You are currently viewing അമേരിക്കയെ പരിഭ്രാന്തിയിലാക്കി വീണ്ടും ചൈനീസ് ‘ചാര’ ബലൂണ്‍’: ഇത്തവണ കണ്ടത് ലാറ്റിന്‍ അമേരിക്കയിൽ

അമേരിക്കൻ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് നിരീക്ഷണ ബലൂണ്‍ കണ്ടെത്തിയതിന് പിന്നാലെ, ലാറ്റിന്‍ അമേരിക്കയില്‍ രണ്ടാമത്തെ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തി.അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സി.എന്‍.എന്‍ റിപ്പോര്‍ട്ടനുസരിച്ച്, പുതുതായി കണ്ടെത്തിയ ബലൂണ്‍ ഏത് രാജ്യത്തിന് മുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമല്ല.

ഒരു ബലൂണ്‍ ലാറ്റിനമേരിക്കയിലേക്ക് കടക്കുന്നതിൻ്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടിട്ടുണ്ട്. ഇത് മറ്റൊരു ചൈനീസ് നിരീക്ഷണ ബലൂണാണെന്നാണ് വിലയിരുത്തുന്നത്. ‘പെന്റഗണ്‍ പ്രസ് സെക്രട്ടറി ബ്രിഗ് ജനറല്‍ പാട്രിക് റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.

യു.എസിന് മുകളില്‍ ഒരു നിരീക്ഷണ ബലൂണ്‍ കണ്ടെത്തിയെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും ചാര ബലൂണ്‍ കണ്ടെത്തിയിരിക്കുന്നത്.രാജ്യത്തുടനീളം ചാര ബലൂണുകള്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നും അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് യു.എസ് വ്യോമാതിര്‍ത്തിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

0Shares