അഫ്സൽ മടങ്ങിയത് തെരുവത്തിന്‍റെ കായിക രംഗത്തെ ശൂന്യമാക്കി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing അഫ്സൽ മടങ്ങിയത് തെരുവത്തിന്‍റെ കായിക രംഗത്തെ ശൂന്യമാക്കി

ഷാഫി തെരുവത്ത്

ഒരാഴ്ച്ച മുമ്പാണ് അഫ്സലിനെ കാണുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ചൂടിലും തിരക്കിലുമായിരുന്നു. സംസാരിക്കാൻ പറ്റിയില്ലെങ്കിലും കൈയൊന്നു വീശി കാണിച്ചു. അഫ്സൽ ഖാൻ എന്ന അഫ്സൽ ഞങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു. തെരുവത്ത് സ്പോട്ടിംഗ് ക്ലബിനെ ഇത്രയും കാലം കൊണ്ടു നടന്നവരിൽ ഒരാൾ. എന്നും എപ്പോഴും ക്ലബ്ബിൽ തന്നെയായിരിക്കും. അഫ്സലിന്‍റെ ജോലിയൊക്കെ മാറ്റി ക്ലബ്ബിന് വേണ്ടി മുഴുവൻ സമയവും പ്രവർത്തിച്ചു.

തെരുവത്ത് സ്പോർട്ടിംഗ് ക്ലബ്ബിനെ മറ്റു ക്ലബുകളെക്കാളും മുൻപന്തിയിൽ എത്താൻ അഫ്സൽ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. യുവാക്കൾക്കിടയിൽ ഏറെ പ്രിയങ്കരൻ.തെരുവത്ത്, റെയിൽവേ സ്റേഷൻ എന്നിവിടങ്ങളിലുണ്ടാകുന്ന വാർത്തകൾ ഉത്തരദേശത്തിലേക്ക് വിളിച്ച് പറയും. വിളിക്കുമ്പോൾ ഫോണെടുക്കാൻ വൈകിയാൽ പിന്നെ കുറച്ച് സമയം മിണ്ടില്ല. ഒരു ദിവസം രാവിലെ റെയിൽവെ സ്റ്റേഷനിൽ പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായപ്പോൾ ആദ്യം വിളിച്ചത് എന്നെയായിരുന്നു.

ഷാഫി ഭായ് എന്നാണ് വിളിക്കാറ്. ഈ വാർത്ത ആദ്യം വിളിച്ചത് ഷാഫി ഭായിയെയാണ്. നന്നായി ഒന്ന് കൊടുക്കണേ.തെരുവത്ത് പ്രദേശത്ത് സംഘർഷങ്ങളോ മറ്റോ ഉണ്ടായാൽ അതിൽ സജീവമായി ഇടപ്പെട്ട് പ്രശ്ന പരിഹാരങ്ങൾക്ക് ശ്രമം നടത്തിയിരുന്നു. ഏറേ സൗഹൃദ് വലയമുള്ള അഫ്സൽ ഖാനെ മരണം തേടിയെത്തിയത് ബൂത്തിന് സമീപം വെച്ചാണ്.

നിനച്ചിരിക്കാതെ എത്തിയ ഒരു മരണം. നഷ്ടപ്പെട്ടത് തെരുവത്തുകാർക്ക് മാത്രമല്ല. ആത്മാർത്ഥമായി എന്നെ സ്നേഹിച്ച ഒരു സുഹൃത്തിനെയാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കും വേദന ഉണ്ടാക്കി കടന്നു പോയ അഫ്സൽ ഖാന്‍റെ മഗ്ഫിറത്തിനായി പ്രാർത്ഥിക്കുന്നു.

0Shares