
അഫ്ഗാൻ പൗരൻ കോട്ടയത്ത് അറസ്റ്റിൽ. അഹമ്മദ് നസീർ ഒസ്‌മാനിയാണ് എന്ന ഇരുപത്തിനാലുകാരനാണ് അറസ്റ്റിലായത്. വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കേരളത്തിൽ താമസിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിസയിൽ അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയതാണ് ഇയാൾ.
ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ താമസിച്ചതിന് ശേഷം ചങ്ങനാശ്ശേരിയിലെ ളായിക്കാട് ഭാഗത്ത് ഹോട്ടലിൽ ഷെഫായി ജോലി ചെയ്‌ത് കൊണ്ടിരിക്കെയാണ് അറസ്റ്റ്. ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

അനധികൃത കുടിയേറ്റത്തിനും വിസ നിയമ ലംഘനത്തിനും ഇയാൾക്കെതിരെയും വേണ്ടത്ര രേഖകൾ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടൽ ഉടമയ്‌ക്ക് എതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.
