വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അനുമതി നിര്‍ബന്ധം

  • Post category:local news
  • Reading time:1 min read
You are currently viewing വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അനുമതി നിര്‍ബന്ധം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചടി മാധ്യമങ്ങളില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാ മീഡിയ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേദിവസമായ ഏപ്രില്‍ അഞ്ചിനും അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യത്തിനാണ് അനുമതി വേണ്ടത്. ഇലക്ട്രോണിക് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും എല്ലാ പരസ്യങ്ങള്‍ക്കും നിര്‍ബന്ധമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം നേടേണ്ടതാണ്.

0Shares