അഞ്ച് ലക്ഷത്തിനടുത്ത് അഡ്വാന്‍സ് ബുക്കിംഗ്; ചരിത്രം കുറിക്കാൻ എത്തുന്നു അവതാര്‍ 2

  • Post category:entertainment
  • Reading time:1 min read
You are currently viewing അഞ്ച് ലക്ഷത്തിനടുത്ത് അഡ്വാന്‍സ് ബുക്കിംഗ്; ചരിത്രം കുറിക്കാൻ എത്തുന്നു അവതാര്‍ 2

ലോകമൊട്ടാകെയുള്ള സിനിമാസ്വാദകര്‍ ഒന്നടങ്കം ആകാംക്ഷയോട കാത്തിരിക്കുന്ന ജെയിംസ്‌ കാമറൂണ്‍ ചിത്രമാണ് ‘അവതാര്‍: ദി വേ ഓഫ്‌ വാട്ടര്‍’. റിലീസിനോടടുക്കുന്ന സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വമാണ് വരവേല്‍ക്കുന്നത്.റിലീസിന് ഒരാഴ്‌ച ബാക്കി നില്‍ക്കെ ‘അവതാര്‍ 2’ന്‍റെ ടിക്കറ്റുകള്‍ റെക്കോഡ് വേഗത്തിലാണ് വിറ്റ് പോകുന്നത്. ആദ്യ ദിനം ഏകദേശം രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ ഏഴ് കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.പി.വി.ആര്‍, ഐനോക്‌സ്‌, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്നും ഏകദേശം 1.20 ലക്ഷം അഡ്വാന്‍സ് ബുക്കിംഗാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം രണ്ട് ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയതെങ്കില്‍ ആദ്യ വാരാന്ത്യത്തില്‍ ‘അവതാര്‍ ദി വേ ഓഫ്‌ വാട്ടര്‍’ ഏകദേശം 4.10 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇപ്പോഴിത് അഞ്ച് ലക്ഷത്തിലേക്ക് കടക്കുകയാണ്.

സിനിമയുടെ ആഗോള വാരാന്ത്യ കലക്ഷന്‍ ഏകദേശം 16 കോടിയാണ്.ഇതോടെ ‘അവതാര്‍ 2’ന്‍റെ ഈ പ്രീ റിലീസ് കലക്ഷന്‍ ഇന്ത്യയില്‍ മികച്ച അടിത്തറ സൃഷ്‌ടിച്ചിരിക്കുന്നത്. ‘കെജിഎഫ്‌ 2’, ‘ബാഹുബലി 2’, ‘അവഞ്ചേഴ്‌സ്‌ എന്‍ഡ് ഗെയിം’ എന്നീ സിനിമകളെ വെല്ലുവിളിച്ച് കൊണ്ടാണ് അവതാര്‍ 2ന്‍റെ ഈ കുതിപ്പ്. ഡിസംബര്‍ 16നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഇംഗ്ലീഷിന് പുറമെ മലയാളം, ഹിന്ദി, തമിഴ്‌, തെലുഗു എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും. ജെയിംസ് കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

0Shares