
ചെർക്കള / കാസർകോട്: സമൂഹത്തിൻ്റെ സമാധാന വാഹകരാണ് കലാകാരന്മാർ. ഓരോ കുട്ടിയിലും അന്തർലീനമായ സർഗശേഷിയെ പുറത്തെടുക്കുന്ന വേദിയാണ് സ്‌കൂൾ കലോത്സവമെന്ന് കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ. വി.എം മുനീർ. പി.ബി.എം ഹയർ സെക്കണ്ടറി സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .
കല സമൂഹത്തിൻ്റെ അതിർവരമ്പുകളെ ഭേദിച്ച് നന്മയുടെ വസന്തകാലം തീർക്കുന്നുവെന്ന് ജില്ലാപഞ്ചായത്ത് മെമ്പറും പി.ബി.എം. ചെയർമാനുമായ പി.ബി ഷഫീഖ് പറഞ്ഞു.

മുഖ്യാതിഥി നാടൻ പാട്ട് കലാകാരനും കേരളം ഫോൾക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് അറുകരയുടെ നടൻ കലാവിരുന്ന് കുട്ടികൾക്ക് ആവേശം പകർന്നു.
സ്‌കൂൾ പ്രിൻസിപ്പാൾ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് ബി.കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.
മുൻ മാനേജർ ഇ.അബൂബക്കർ ഹാജി, അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ, പി.ടി.എ. വൈസ്. പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർമാരായ പുരുഷോത്തമൻ നായർ, ഇബ്രാഹിം കോയർകൊച്ചി, സലാം ചെർക്കള, ഇബ്രാഹിം ആദൂർ, ഹുസ്സൈൻ ബേർക്ക, ആയിഷ പൊവ്വൽ തുടങ്ങിയവർ പ്രസംഗിച്ചു. അക്കാഡമിക് കോർഡിനേറ്റർ രമ ടീച്ചർ നന്ദി പറഞ്ഞു.
