
കാസർകോട് / മലപ്പുറം: മുസ്‌ലിം ലീഗിൻ്റെ പോഷക സംഘടനയായ കേരളാ ലോയേഴ്സ്ഫോറം സംസ്ഥാന വൈസ്. പ്രസിഡണ്ടായി അഡ്വ എം.ടി.പി അബ്‍ദുൾ കരീം (തൃക്കരിപ്പൂർ) തെരഞ്ഞെടുത്തു. മലപ്പുറം ജില്ലാ ലീഗ് ഓഫീസിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അഡ്വ എ.എ റസാഖ്, ആലപ്പുഴ (പ്രസിഡണ്ട്.), അഡ്വ എം പി ഹുസൈൻ, മലപ്പുറം (ജനറൽ സെക്രട്ടറി), അഡ്വ എ.മുഹമ്മദ് ഷാഫി എറണാകുളം (ട്രഷറർ) എന്നിവരടങ്ങിയ 13 പേരടങ്ങിയ സംസ്ഥാന ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്.

എം.എസ്.എഫ്- യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ച കരീം, മുസ് ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. ഹോസ്ദുർഗ് ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.
