രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റിലും പ്രവേശനം: ഉള്ളിലെ ഭക്ഷണ സ്റ്റാളുകള്‍ക്കും പ്രവര്‍ത്തിക്കാം; പുതിയ കേന്ദ്ര നിര്‍ദേശങ്ങളിങ്ങനെ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റിലും പ്രവേശനം: ഉള്ളിലെ  ഭക്ഷണ സ്റ്റാളുകള്‍ക്കും പ്രവര്‍ത്തിക്കാം; പുതിയ കേന്ദ്ര നിര്‍ദേശങ്ങളിങ്ങനെ

രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ ആളുകളെയും പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്താമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തനചട്ടം പുറത്തിറക്കി. സിനിമാ ഹാളുകളിലും തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃക പ്രവര്‍ത്തന ചട്ടം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇന്നാണ് പുറത്തിറക്കിയത്.

നാളെ മുതല്‍ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും നൂറു ശതമാനം ഇരിപ്പിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ 2021 ജനുവരി 27ലെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ പ്രവര്‍ത്തനചട്ടം പുറത്തിറക്കിയത്. സാനിറ്റൈസേഷന്‍, കോവിഡ് പ്രോട്ടോക്കോള്‍ എന്നിവ പൂര്‍ണമായും പാലിക്കണം.

തിയറ്ററുകള്‍ക്ക് ഉള്ളിലെ സ്റ്റാളുകളില്‍ നിന്നും കാണികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ അനുമതിയുണ്ട്.എന്നാല്‍, കണ്ടെയ്മെന്റ് സോണുകളില്‍ തിയറ്ററുകള്‍ക്ക് പ്രദര്‍ശന അനുമതിയില്ല. കൂടാതെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അവരുടെ പ്രദേശത്തെ സാഹചര്യമനുസരിച്ച് അധിക നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

0Shares