
കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യം വന്നപ്പോൾ പകരം ക്രമീകരണമുണ്ടാക്കുക മാത്രമാണ് സി.പി.എം ചെയ്തതെന്ന് പാർട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്താണ് തീരുമാനം എടുക്കുന്നത്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നതായി വിജയരാഘവൻ പറഞ്ഞു.
