എ.ഡി.ജി.പി യോഗേഷ് ഗുപ്ത ഐ.പി.എസ് ഇ.ഡിയിൽ നിന്നും കേരളത്തിലേക്ക് തിരികെ എത്തുന്നു; പോലീസ് സേനയുടെ ഉന്നതതലത്തിൽ ഉണ്ടാവുന്നത് വന്‍ അഴിച്ചുപണി

  • Post category:news
  • Reading time:1 min read
You are currently viewing എ.ഡി.ജി.പി യോഗേഷ് ഗുപ്ത ഐ.പി.എസ് ഇ.ഡിയിൽ നിന്നും കേരളത്തിലേക്ക് തിരികെ എത്തുന്നു; പോലീസ്  സേനയുടെ ഉന്നതതലത്തിൽ ഉണ്ടാവുന്നത് വന്‍ അഴിച്ചുപണി

ഡൽഹി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ സ്‌പെഷൽ ഡയറക്ടറും എ.ഡി.ജി.പിയുമായ യോഗേഷ് ഗുപ്ത ഐ.പി.എസ് കേരളത്തിലേക്ക് മടങ്ങുന്നു. കേരള കേഡറിലെ സീനിയർ ഐ.പി.എസ് ഓഫിസറായ യോഗേഷ് ഗുപ്ത 2014 മുതൽ 2020 ഒക്ടോബർ വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കൊൽക്കത്തയിലെ കിഴക്കൻ മേഖലാ ഓഫിസിലെ സ്‌പെഷൽ ഡയറക്ടറായിരുന്നു.

ഒക്ടോബറിൽ അദ്ദേഹത്തെ ഇ.ഡിയുടെ ഡൽഹി ഓഫിസിലേക്ക് അഡ്ജുഡിക്കേഷൻ സ്‌പെഷൽ ഡയറക്ടറായി കേന്ദ്രമന്ത്രിസഭയുട അപ്പോയിന്റ്‌മെന്റ് കമ്മിറ്റി സ്ഥലം മാറ്റിയിരുന്നു.അവിടെ നിന്നാണ് ഡപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതിനെ തുടർന്ന് യോഗേഷ് ഗുപ്ത ഈ മാസം സംസ്ഥാന പോലീസ് സേനയുടെ ഭാഗമാകുന്നത്. കേരള കേഡറിൽ യോഗേഷിന് ഇനി പത്തുവർഷത്തിലധികം സർവീസുണ്ട്.

എ.ഡി.ജി.പി മനോജ് എബ്രഹാമിനും യോഗേഷിനുമാണ് കേരള കേഡറിൽ ദീർഘകാലം സർവീസുള്ളത്. ശാരദാ ചിട്ടിഫണ്ട് അഴിമതി, റോസ് വാലി , നാരദാ ടേപ്പ് അഴിമതി എന്നിവ അന്വേഷിച്ചത് യോഗേഷ് ഗുപ്തയായിരുന്നു.കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള ആദ്യത്തെ രണ്ടു കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന് നേതൃത്വം കൊടുത്തത് യോഗേഷ്ഗുപ്തയാണ്. ജാർഖണ്ഡ് മുൻമന്ത്രി ഹരിനാരായൺ റായിക്ക് ജയിൽ ശിക്ഷ കിട്ടിയത് യോഗേഷ് ഗുപ്തയുടെ അന്വേഷണത്തിലാണ്.

ഗുപ്തയുടെ കാലത്ത് കിഴക്കേഇന്ത്യയിലെ പ്രധാന ചിട്ടിഫണ്ട് കേസുകളുടെ പതിനായിരം കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ആലപ്പുഴ എസ്.പി,ബിവറേജസ്- സപ്ലൈകോ എം.ഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കേരളത്തിലേക്ക് തിരിച്ചെത്തുന്ന യോഗേഷ് ഗുപ്തയ്ക്ക് യോജിച്ച തസ്തിക കണ്ടെത്താനുള്ള ശ്രമത്തിലാണ് ചീഫ് സെ്ക്രട്ടറിയുടെ ഓഫിസ്.

പോലീസ് ഉന്നതതലത്തിൽ കാര്യമായ അഴിച്ചുപണിയുണ്ടാകും എന്നും സൂചനകളുണ്ട്. സേനയുടെ ഘടനയും പരിഷ്‌കരിക്കപ്പട്ടേക്കാം. വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി സുധേഷ്‌കുമാറിന് ജനുവരിയിൽ ഡി.ജി.പി പദവി ലഭിക്കും. തിരുവനന്തപുരം,എറണാകുളം,തൃശൂർ കമ്മിഷണറേറ്റുകൾ ഐ.ജി റാങ്കിൽ നിന്ന് ഡി.ഐ.ജി റാങ്കിലേക്ക് മാറ്റും.

ഡി.ഐ.ജി റാങ്കുള്ള ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ നിയമിക്കും.ജുഢീഷ്യൽ അധികാരം നൽകി ഐ.ജിമാരെ കമ്മിഷണറേറ്റുകളിൽ നിയമിച്ചെങ്കിലും ഭരണമുന്നണിയിലെ എതിർപ്പിനെ തുടർന്ന് അത് പ്രാബല്യത്തിൽ വന്നിരുന്നില്ല.

0Shares