കാറ്റാടിപ്പാടം സ്ഥാപിക്കാൻ 442 മില്യൺ; സാമ്പത്തികമായി തകർന്ന ശ്രീലങ്കയിൽ പണമിറക്കാൻ അദാനി

  • Post category:business / news
  • Reading time:1 min read
You are currently viewing കാറ്റാടിപ്പാടം സ്ഥാപിക്കാൻ 442 മില്യൺ; സാമ്പത്തികമായി തകർന്ന ശ്രീലങ്കയിൽ പണമിറക്കാൻ അദാനി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന അദാനി ഗ്രൂപ്പ് വീണ്ടും വിദേശ നിക്ഷേപത്തിന് ഒരുങ്ങുന്നു. കാറ്റാടിപ്പാടങ്ങളിൽ 442 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചു.ശ്രീലങ്കയിൽ അദാനി രണ്ട് കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കുമെന്ന് രാജ്യത്തെ നിക്ഷേപ ബോർഡ് അറിയിച്ചു.

2025ഓടെ ഇവിടെ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.700 മില്യൺ ഡോളറിൻ്റെ കൊളംബോ തുറമുഖ പദ്ധതിയും ശ്രീലങ്ക അദാനിക്ക് നൽകി.അദാനി ഗ്രൂപ്പിൻ്റെ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പദ്ധതി സംബന്ധിച്ച്‌ അന്തിമ രൂപമുണ്ടാക്കിയെന്ന് ശ്രീലങ്കന്‍ ഊര്‍ജ്ജമന്ത്രി അറിയിച്ചു.

2024 ഡിസംബറോടെ ഊര്‍ജപദ്ധതി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്ക അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ശ്രീലങ്കയിലേത്.

0Shares