അദാനിയും മോദിയും ഒന്നുതന്നെ; അദാനിയെ സമ്പന്നനാക്കിയതും സംരക്ഷിക്കുന്നതും ഭരണത്തിലിരിക്കുന്ന സർക്കാർ: രാഹുൽ ഗാന്ധി

  • Post category:national / news
  • Reading time:1 min read
You are currently viewing അദാനിയും മോദിയും ഒന്നുതന്നെ; അദാനിയെ സമ്പന്നനാക്കിയതും സംരക്ഷിക്കുന്നതും ഭരണത്തിലിരിക്കുന്ന സർക്കാർ: രാഹുൽ ഗാന്ധി

അദാനി മോദി കൂട്ടുകെട്ടിനെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി. പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിൻ്റെ പരാമർശം. സ്വാതന്ത്യസമരത്തിൽ ഇന്ത്യയ്ക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായാണ് ഏറ്റുമുട്ടേണ്ടി വന്നത്. ഇന്ത്യയുടെ എല്ലാ സമ്പത്തും കമ്പനി കൊണ്ടുപോയി. ചരിത്രം ആവർത്തിക്കുകയാണ്.

ഇന്നും ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണമാകുന്നത് ഒരു കമ്പനി തന്നെയെന്ന് രാഹുൽ ഗാന്ധി. അദാനിയും മോദിയും ഒന്നാണെന്നും അദാനിയെ സമ്പന്നനാക്കിയതും സംരക്ഷിക്കുന്നതും ഭരണത്തിലിരിക്കുന്ന സർക്കാരാണെന്ന് ഓർക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധമെന്ന് മാത്രമാണ് പാർലമെൻ്റിൽ ചോദിച്ചത്. എന്നാൽ ആർ.എസ്എസ്സും ബി.ജെ.പിയും പറയുന്നത് അദാനിയെ വിമർശിക്കുന്നവർ രാജ്യദ്രോഹികൾ ആണെന്നാണ്. തെറ്റുകളെ ചോദ്യം ചെയ്യുന്നവർ എങ്ങനെയാണ് രാജ്യദ്രോഹികൾ ആകുന്നത്. അനീതി എവിടെ കണ്ടാലും കോൺഗ്രസ് പ്രതികരിക്കുമെന്നും ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

0Shares