ഇന്ന് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 19 പേര്‍ക്ക്; കാസർകോട് 3 പേര്‍; കേന്ദ്ര സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി

  • Post category:local news / news
  • Reading time:1 min read
You are currently viewing ഇന്ന് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 19 പേര്‍ക്ക്; കാസർകോട് 3 പേര്‍; കേന്ദ്ര സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് 19 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കൂട്ടത്തില്‍ വയനാട് ജില്ലയിൽ ആദ്യമായാണ് ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. കണ്ണൂർ 9, കാസർകോട് 3, മലപ്പുറം 3, തൃശൂർ 2, ഇടുക്കി 1 എന്നിങ്ങനെയാണ് മറ്റു രോഗികൾ. ഇന്നത്തതോടെ സംസ്ഥാനത്താകെയുള്ള പോസ്റ്റീവ് കേസുകളുടെ എണ്ണം 126 ആയി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൌണ്‍ കാരണം വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ഭക്ഷണ ലഭ്യത ഉറപ്പ് വരുത്താൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കമ്യൂണിറ്റി കിച്ചൺ 43 ഇടത്ത് ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

84 മുൻസിപ്പാലിറ്റികളിൽ സൗകര്യങ്ങൾ ഒരുക്കി. ഭക്ഷണ വിതരണം ഉടൻ ആരംഭിക്കും. ഇതിനായുള്ള പ്രാദേശിക വാളന്റിയർമാരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി.ക്ഷേമപെൻഷൻ വിതരണം നാളെ ആരംഭിക്കും.

0Shares