സൂഫിയും സുജാതയും നായിക അദിതിയുടെ ആദ്യ മലയാള ചിത്രം മമ്മൂട്ടിക്കൊപ്പം; വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സിനിമയെക്കുറിച്ച് നടി പറയുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing സൂഫിയും സുജാതയും നായിക അദിതിയുടെ ആദ്യ മലയാള ചിത്രം മമ്മൂട്ടിക്കൊപ്പം;  വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന  സിനിമയെക്കുറിച്ച് നടി പറയുന്നു

പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് അദിഥി റാവു ഹൈദരി. സിനിമയില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. വിജയ് ബാബുവിന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായി സൂഫിയും സുജാതയും മാറിയിരുന്നു. സിനിമ കണ്ടവരെല്ലാം നടിയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

ചിത്രത്തില്‍ മനോഹരമായി തന്നെയാണ് തന്‍റെ കഥാപാത്രം അദിഥി റാവു അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം അതിഥിയുടെ ആദ്യ മലയാള ചിത്രം സുഫിയും സുജാതയുമല്ല. പതിനഞ്ച് വര്‍ഷം മുന്‍പ് മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പ്രജാപതി എന്ന ചിത്രത്തിലൂടെയാണ് നടി മോളിവുഡിലേക്ക് എത്തിയത്. പ്രജാപതിയില്‍ ഒരു നര്‍ത്തകി എന്ന നിലയില്‍ വന്നു മറയുന്ന ഒരു കഥാപാത്രമായിരുന്നു അതിഥി ചെയ്തത്.

അത് തന്‍റെ ആദ്യ സിനിമയാണെന്നോ സിനിമയില്‍ താന്‍ അഭിനയിച്ചു എന്നോ അതുകൊണ്ടു പറയാനാവില്ല എന്ന് നടി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യ പറഞ്ഞത്. ഒരു നടി എന്ന നിലയില്‍ ഞാന്‍ ആദ്യം ചെയ്യുന്ന മലയാള സിനിമയാണ് സൂഫിയും സുജാതയുമെന്ന് അദിഥി റാവു പറയുന്നു. പ്രജാപതിയില്‍ സാവിത്രി എന്ന കഥാപാത്രമായിട്ടാണ് അദിഥി എത്തിയത്. 2006ലായിരുന്നു സിനിമ പുറത്തിറങ്ങിയത്.

പ്രജാപതിക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടാനായത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് അദിഥി റാവു ഹൈദരി.

0Shares