
ഇന്ന് തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയ്ക്ക് അറുപത് വയസ്സ് തികയുകാണ്. താരത്തിന് ഈയവസരത്തില്‍ കുടുംബാഗങ്ങളും സുഹൃത്തുക്കളും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സുഹാസിനിയും തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

അച്ഛന്‍ ചാരുഹാസനൊപ്പമുള്ള ചിത്രവും സഹോദരിമാരായ സുഭാഷിണി, നന്ദിനി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവര്‍ ഈയവസരത്തില്‍ പങ്കു വച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട സുഹൃത്തും സഹോദരിയുമായ ഹാസിനിയ്ക്ക് ഈ പ്രത്യേക അവസരത്തില്‍ അനേകം ആശംസകള്‍ നേരുന്നു. മനോഹരമായ ഒരു ദിനവും വര്‍ഷവും ആശംസിക്കുന്നു. നീ ഞങ്ങളെ എന്നും പ്രചോദിപ്പിക്കുന്നു.
നമ്മുടെ സുഹൃദ്ബന്ധത്തെ ഞാന്‍ ഏറ്റവും വിലമതിക്കുന്നു. ലവ് യൂ,’ നടിയും സുഹാസിനിയുടെ സുഹൃത്തുമായ പൂര്‍ണിമ ഭാഗ്യരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
