മലയാള സിനിമയില്‍ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ശാരദ നായർ അന്തരിച്ചു

  • Post category:entertainment / news
  • Reading time:1 min read
You are currently viewing മലയാള സിനിമയില്‍ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ശാരദ നായർ അന്തരിച്ചു

മലയാള സിനിമയില്‍ കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് ശാരദ നായര്‍.

ലോഹിതദാസിന്‍റെ സംവിധാനത്തില്‍ 1998 ല്‍ ഇറങ്ങിയ മജ്ജുവാര്യര്‍-മോഹന്‍ലാല്‍ ചിത്രം കന്മദത്തിലെ മുത്തശ്ശി വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള മുത്തശ്ശിയുടെ അഭിനയ രംഗങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് ജയറാം ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷത്തില്‍ ഇവര്‍ അഭിനയിച്ചിരുന്നു.

0Shares