
തമിഴ്, തെലുഗു, മലയാളം, കന്നഡ സിനമകളിൽ തിരക്കുള്ള നടിയാണ് ഷംന കാസിം. കാർത്തിക് നരേന്‍റെ ‘പ്രൊജക്ട് അഗ്നി’യിലാണ് ഷംന കാസിം അവസാനമായി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഇതൊന്നുമല്ല, റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ യുവാവിനെ ചുംബിച്ചതാണ്.

തെലുഗു ഇ.ടി.വിയുടെ ‘ധീ ചാമ്പ്യൻസ്’ എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ് പൂർണ. എന്നാൽ, ഷോയ്ക്കിടെ മത്സരാർത്ഥികളെ ചുംബിച്ചതും കവിളിൽ കടിച്ചതുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവാവിനെയാണ് ഷംന കാസിം ചുംബിച്ചത്. ചുംബനത്തിന് പിന്നാലെ കവിളിൽ കടിക്കുകയും ചെയ്തു. ഈ യുവാവിനെ മാത്രമല്ല, ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ യുവതിയെയും ഷംന കാസിം ചുംബിച്ചിരുന്നു.
