മഞ്ജു വാര്യരുടെ വൈറൽ ലുക്ക് സ്വീകരിച്ച് നടി ശാലു മേനോന്‍; അത്ര പോരന്ന അഭിപ്രായവുമായി ആരാധകർ

  • Post category:entertainment
  • Reading time:1 min read
You are currently viewing മഞ്ജു വാര്യരുടെ വൈറൽ ലുക്ക് സ്വീകരിച്ച് നടി ശാലു മേനോന്‍; അത്ര പോരന്ന അഭിപ്രായവുമായി ആരാധകർ

അടുത്തിടെ ചതുർമുഖം എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മലയാളത്തിന്‍റെ പ്രിയ താരം മഞ്ജുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്‍റെ വേഷം. ബാങ്‌സ് സ്റ്റൈലിലായിരുന്നു ഹെയര്‍ സ്റ്റൈല്‍. നാൽപ്പത്തിരണ്ടുകാരിയായ മഞ്ജു വാര്യർ പതിനെട്ടുകാരിയുടെ ചുറുചുറുക്കോടെ ആരാധകരെ കൈകാട്ടി അഭിസംബോധന ചെയ്ത് നിറചിരിയോടെ നടന്നു നീങ്ങുന്ന ചിത്രം സോഷ്യൽമീഡിയയിൽ ഒരു കൊടുങ്കാറ്റുതന്നെ സൃഷ്ടിക്കുകയായിരുന്നു.

മഞ്ജുവിന്‍റെ വേഷം പെട്ടന്നുതന്നെ സെൻസേഷനായി മാറുകയായിരുന്നു. പ്രായഭേദമന്യേ ഈ ഫാഷൻ പ്രേക്ഷകസമൂഹം ഏറ്റെടുത്തു. ഇപ്പോഴിതാ മഞ്ജുവിന്‍റെ ലുക്ക് സ്വീകരിച്ചിരിക്കുകയാണ് നടി ശാലു മേനോനും. ശാലു തന്നെയാണ് തന്‍റെ പുത്തൻ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. തന്‍റെ പുതിയ ലുക്കാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ശാലു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കറുത്ത നിറത്തിലുള്ള ടോപ്പും മിഡിയുമണിഞ്ഞ് മഞ്ജു വാര്യരുടെ ലുക്കിലുള്ള ഹെയർകട്ടും നടത്തിയാണ് ശാലു മേനോന്‍റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ. ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ മേക് ഓവർ ഗംഭീരമായിട്ടുണ്ട് എന്ന് പറയുമ്പോൾ മറ്റു ചിലർ ഇത് ചേരുന്നില്ലെന്നും സാരിയിലാണ് കൂടുതൽ ഭംഗിയെന്നും പറയുന്നു. മഞ്ജു വാര്യരുടെ ലുക്ക് കോപ്പി ചെയ്തതാനല്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇരുവരുടെയും ചിത്രങ്ങൾ ചേർത്തുവെച്ച കൊളാഷ് ചിത്രം കമന്റായി പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

0Shares