നടി സനുഷയുടെ കുട്ടിക്കാല ഫോട്ടോ ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്തു;കാരണം ‘നഗ്നത’

  • Post category:entertainment
  • Reading time:1 min read
You are currently viewing നടി  സനുഷയുടെ കുട്ടിക്കാല ഫോട്ടോ ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്തു;കാരണം ‘നഗ്നത’

മലയാളസിനിമയിൽ ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു സനുഷ. സോഷ്യൽ മീഡിയയിൽ പുതിയ ഫോട്ടോകളുമായി സജീവമാണ് താരം. ബാലതാരമായിരിക്കുമ്പോഴുള്ള ഫോട്ടോ നടി അടുത്തിടെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു.

മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ആ ചിത്രം നഗ്നത ആരോപിച്ച് ഇൻസ്റ്റാഗ്രാം നീക്കം ചെയ്തിരുന്നു. ഇപ്പോൾ പകരം നഗ്നത മറച്ച ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ദാദാസാഹിബിലെ ചിത്രമാണ് നടി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ നഗ്നത ആരോപിച്ച് ആ ചിത്രം ഇൻസ്റ്റാഗ്രാം നീക്കം ചെയ്തു. ഇതിന് പിന്നാലെ നഗ്നത മറച്ചുകൊണ്ട് അതേ ഫോട്ടോ തന്നെ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

‘എന്‍റെ ചെറുപ്പത്തിലെ NUDITY ഞാൻ മറച്ചിരിക്കുന്നു ഇൻസ്റ്റഗ്രാമേ 😏😌ഇനീം ഉണ്ടോ delete’ എന്ന് ചോദിച്ചുകൊണ്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇതൊരു competition ആക്കാൻ ആണ് എങ്കി അങ്ങനെ’ എന്നും നടി കുറിച്ചിട്ടുണ്ട്.

മമ്മൂക്കാന്‍റെ പുറത്ത് ‌ഇങ്ങനെ കയറി ഇരിക്കാനും ഭാഗ്യംവേണമെന്നും ഇത്തവണ എന്തായാലും ഇൻസ്റ്റാഗ്രാം പെട്ടുവെന്നുമാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഉഗ്രൻ മറുപടിയാണ് താരം ഇൻസ്റ്റാഗ്രാമിന് നൽകിയതെന്ന അഭിപ്രായവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

0Shares