
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷൻ്റെ (കെ.എസ്.എഫ്.ഡി.സി) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. തന്നെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍വതി കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കഴിഞ്ഞ മാസം കെ.എസ്.എഫ്.ഡി.സി ഡയറക്ടര്‍ ബോര്‍ഡിൻ്റെ പുനഃസംഘടനയുടെ ഭാഗമായി ശങ്കര്‍ മോഹൻ, നടി മാലാ പാര്‍വതി എന്നിവരെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇവര്‍ക്ക് പകരം പി.സുകുമാര്‍, സോഹൻ സീനുലാല്‍ എന്നിവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.
