
കൊറോണ ലോക്ഡൗണില്‍ നടി നൂറിന്‍ ഷരീഫിന്‍റെ പിറന്നാളും എത്തി. ആഘോഷങ്ങളൊന്നുമില്ലാതെ വീടിനുള്ളില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് താരം. സ്വയം തന്നെ ആശംസ നേര്‍ന്നു കൊണ്ടാണ് നൂറിന്‍ ഫോട്ടോ പങ്കുവെച്ചത്. 21 എന്ന അക്കം പിടിച്ചു കൊണ്ട് 21 മനോഹര വര്‍ഷങ്ങള്‍ എന്ന് നൂറിന്‍ പറഞ്ഞു.

“എനിക്കറിയാം ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന്, അതുകൊണ്ടുതന്നെ ഞാന്‍ ഒറ്റയ്ക്കാണ് വീട്ടിനുള്ളില്‍ പിറന്നാള്‍ ആഘോഷിച്ചത്. എല്ലാവരുടെയും ആശംസകള്‍ ലഭിച്ചു. സഹോദരിയാണ് വീടിനുള്ളില്‍ നൂറിന് സര്‍പ്രൈസ് ഒരുക്കിയത്. സഹോദരി നച്ചു എന്‍റെ രണ്ടാമത്തെ അമ്മയാണെന്ന് നൂറിന്‍ പറയുന്നു.
