നടന്‍ വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു

  • Post category:entertainment / news
  • Reading time:1 min read
You are currently viewing നടന്‍ വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു

നടന്‍ വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചീറ്റ് നല്‍കിയതിന്‍റെ പിന്നാലെ നടി ഖുശ്ബു രംഗത്ത്. വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ടാണ് ഖുശ്ബു എത്തിയത്. വിജയ്യുടെ അടുത്ത സുഹൃത്താണ് ഖുശ്ബു. നികുതി അടയ്ക്കുന്ന കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നാണ് ഖുശ്ബു പറയുന്നത്.

ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖുശ്ബു വിവരങ്ങള്‍ പുറത്ത് വിട്ടത്. ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്. ഏപ്രില്‍ ഒന്‍പതിന് പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന് 80 കോടിയും വിജയ് വാങ്ങി.

എന്നാല്‍ നികുതിയുടെ കാര്യത്തില്‍ വിജയ് വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്ന് ഖുശ്ബു വ്യക്തമാക്കി. മാസ്റ്ററിന്‍റെ നെയ്‌ വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്യിനെ കസ്റ്റഡിയിലെടുത്തത്. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു റെയ്ഡ് നടന്നത്.

0Shares