
പ്രശസ്ത തെന്നിന്ത്യൻ നടി ഹൻസിക വിവാഹിതയാകുന്നു.ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിൻ്റെ മകനുമായി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്ന് തമിഴ്‌നാട്ടിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരൻ ബിസിനസുകാരനാണെന്നാണ് വിവരം. വിവാഹ നിശ്ചയം തീരുമാനിച്ചതായും പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളിൽ ഉണ്ട്.

എന്നാൽ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.തമിഴ് നടൻ ചിമ്പുവുമായി നേരത്തെ ഹൻസിക പ്രണയത്തിലായിരുന്നു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ചിമ്പുവും ഇത് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം തകർന്നു. ചിമ്പുവിന് ഒപ്പമുള്ള ‘മഹ’യാണ് നടിയുടെ ഏറ്റവും പുതിയ സിനിമ.
