എൻ്റെ കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു; ആത്മാഭിമാനത്തിനായുള്ള പോരാട്ടം തുടരുമെന്ന് നടി ഭാവന

  • Post category:entertainment
  • Reading time:1 min read
You are currently viewing എൻ്റെ  കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു; ആത്മാഭിമാനത്തിനായുള്ള പോരാട്ടം തുടരുമെന്ന്  നടി ഭാവന

ഞാനൊരു ഇരയല്ല അതിജീവിതയാണ്. ആത്മാഭിമാനത്തിനായുള്ള പോരാട്ടം തുടരുമെന്ന് തുറന്ന് പറഞ്ഞ് നടി ഭാവന. വനിതാ ദിനത്തോട് അനുബന്ധിച്ച് ‘ദ വുമൺ ഓഫ് ഏഷ്യ’യുമായി സഹകരിച്ച് പ്രശസ്ത പത്രപ്രവർത്തക ബർഖ ദത്ത് സംഘടിപ്പിച്ച ‘ഗ്ലോബൽ ടൗൺ ഹാൾ’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.

വിഷയത്തിൽ നിയമനടപടി നിലനിൽക്കുന്നതിനാലും കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും തനിക്ക് നേരിടേണ്ടി വന്ന ചില അതിക്രമങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഭാവന തുറന്ന് പറഞ്ഞു.ഇന്‍സ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേര്‍ പിന്തുണയറിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു.എൻ്റെ കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു. കള്ളക്കേസ് എന്ന് വരം അപവാദപ്രചാരണമുണ്ടായി. ചിലര്‍ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോള്‍ വല്ലാതെ തകര്‍ന്നുപോയി,’ ഭാവന പറയുന്നു.

അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നെന്നും ഭാവന പറഞ്ഞു. 2017ല്‍ ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു. അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയില്‍ പി.ആര്‍ വര്‍ക്കുകള്‍ നടന്നു.

ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. ഞാന്‍ കഷ്ണങ്ങളായി നുറുങ്ങിപ്പോയി. ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന്. ഈ ആരോപണങ്ങള്‍ എൻ്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എൻ്റെ അഭിമാനം അവര്‍ തട്ടിയെടുത്തു. ഇത്തരം പരാമര്‍ശങ്ങള്‍ പിന്നെയും തന്നെ വേദനിപ്പിച്ചുവെന്ന് ഭാവന കൂട്ടിച്ചേർത്തു .

0Shares