മൊഴിനല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയില്‍; ബിന്ദു പണിക്കരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ

You are currently viewing മൊഴിനല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയില്‍; ബിന്ദു പണിക്കരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ

നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ നടി മഞ്ജു വാര്യര്‍ കോടതിയിലെത്തി. 11 മണിക്കാണ് സാക്ഷിവിസ്താരം തുടങ്ങുക. അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപുമായി ബന്ധപ്പെട്ട ഈ കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തിയിരിക്കുന്നത്.
കൊച്ചി കലൂരിലെ പ്രത്യേക സി.ബി.ഐ കോടതി മുറിയിലാണ് മഞ്ജു എത്തിയത്.

വനിതാ ജഡ്ജി ഹണി എം. വര്‍ഗീസിനെയാണ് വിചാരണയ്ക്കായി നിയോഗിച്ചത്. മഞ്ജു മാത്രമല്ല ഇന്ന് ബിന്ദു പണിക്കറിനെയും സിദ്ധിഖിനെയും വിസ്തരിക്കും. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ വിസ്താരം അടുത്ത ദിവസങ്ങളില്‍ നടക്കുന്നതാണ്. നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവിന്‍റെ മൊഴി ദിലീപിന് തലവേദനയാകുമോ എന്ന് ഇന്ന് അറിയാം. പ്രധാന സാക്ഷിയാണ് മഞ്ജു. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് പരസ്യമായി പറഞ്ഞയാളാണ് മഞ്ജു.

0Shares