സ്വകാര്യ ടെലികോം സ്ഥാപനത്തിൽ നടി അന്ന രാജനെ പൂട്ടിയിട്ടു; പോലീസിൽ പരാതി

  • Post category:entertainment
  • Reading time:1 min read
You are currently viewing സ്വകാര്യ ടെലികോം സ്ഥാപനത്തിൽ നടി അന്ന രാജനെ പൂട്ടിയിട്ടു; പോലീസിൽ പരാതി

സിനിമാ നടി അന്ന രാജനെ പൂട്ടിയിട്ടതായി പരാതി. സിം കാർഡ് എടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ ജീവനക്കാർ പൂട്ടിയിടുകയായിരുന്നു. ഇന്ന് വൈകുന്നേരം 4:45 ന് ആലുവ വി.ഐ ടെലികോം ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് അറിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

0Shares