യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്; നടി അമല പോളിന്‍റെ പോസ്റ്റ് വിവാദത്തിൽ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്; നടി അമല പോളിന്‍റെ പോസ്റ്റ് വിവാദത്തിൽ

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഇരുപത് വയസുളള ദളിത് പെണ്‍കുട്ടിയെ സവര്‍ണ സമുദായത്തിലെ പുരുഷന്‍മാര്‍ അതിക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി നടക്കുകയാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യു.പി പോലീസിനെയും ന്യായീകരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടി അമലാ പോള്‍.

യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല ആ പെണ്‍കുട്ടിയുടെ കൊലയ്ക്ക് പിന്നിലെന്നും അതിനുത്തരവാദി നിശബ്ദരായ നമ്മളാണെന്നാണും ഇന്‍സ്റ്റയില്‍ മറ്റൊരാാളുടെ പോസ്റ്റ് സ്റ്റോറി ആക്കിയാണ് ന്യായീകരിച്ചിരിക്കുന്നത്. അരുംകൊലയെയും അതിനെ തുട‍ര്‍ന്ന പോലീസിന്‍റെയും മറ്റ് ഭരണസംവിധാനങ്ങളുടെയും നേതൃത്വത്തില്‍ നടന്നതും നടക്കുന്നതുമായ ക്രൂരമായ കാര്യങ്ങളെയും പിന്തുണയ്ക്കുന്ന നിലപാടിനെയാണ് നടി അമല പോള്‍ ന്യായീകരിച്ചിരിക്കുന്നത്.

യോഗിയെയും യു. പി പോലീസിനെയും ന്യായീകരിച്ചും, ജാതി കൊല കൂടിയാണെന്നതിനെ മറച്ചു വച്ചും ഉള്ള മറ്റൊരാളുടെ പോസ്റ്റ് അമല ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കുമ്പോഴാണ്‌ അമല ന്യായീകരിച്ച്‌ എത്തിയതെന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

0Shares