ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; കൊവിഡിന്‍റെ രണ്ടാംതരം​ഗത്തിൽ സംസ്ഥാന സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; കൊവിഡിന്‍റെ രണ്ടാംതരം​ഗത്തിൽ സംസ്ഥാന സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി

സംസ്ഥാനത്തെ കൊവിഡിന്‍റെ രണ്ടാംതരം​ഗത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് താരം പറയുന്നു.

”എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ കിരണം നല്‍കുന്നു” എന്നാണ് ഐശ്വര്യ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

0Shares