ഹൃദയാഘാതം; കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം അപകടനില തരണം ചെയ്തു

  • Post category:entertainment
  • Reading time:1 min read
You are currently viewing ഹൃദയാഘാതം; കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം അപകടനില തരണം ചെയ്തു

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം അപകടനില തരണം ചെയ്തു. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നെഞ്ചുവേദനയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച താരത്തിന് ആന്റിയോ പ്ലാസ്റ്റി ചെയ്തു.

വൈകീട്ട് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. വിക്രം ഇന്ന് തന്നെ ആശുപത്രിവിട്ടേക്കുമെന്നാണ് സൂചന. വിക്രം മുഖ്യവേഷങ്ങളൊന്ന് കൈകാര്യം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൻ്റെ ടീസർ ലോഞ്ച് ചെന്നൈയിൽ ഇന്ന് വൈകീട്ട് ആറുമണിക്ക് നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

0Shares